പ്രളയ സാധ്യത ഒഴിയാതെ അയർലണ്ട്; ഇന്ന് എട്ട് കൗണ്ടികൾ ജാഗ്രതയിൽ

By Rose Malayalam Desk

ശക്തമായ മഴ തുടരുന്ന അയർലണ്ടിലെ വിവിധ കൗണ്ടികളിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്. Dublin, Louth, Wicklow എന്നീ കൗണ്ടികളിൽ ഇന്ന് (ചൊവ്വാഴ്ച) രാവിലെ 6 മണിക്ക് നിലവിൽ വന്ന യെല്ലോ റെയിൻ വാണിങ് രാത്രി 9 മണി വരെ തുടരും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നിലം നനഞ്ഞു കിടക്കുന്നതിനാൽ വീണ്ടും മഴ പെയ്യുന്നത് ഈ പ്രദേശങ്ങളിൽ പ്രാദേശിക വെള്ളപ്പൊക്കത്തിനും, നദികളിൽ ജലനിരപ്പ് ഉയരാനും കാരണമാകും. യാത്രക്കാർ പ്രത്യേക ശ്രദ്ധ പുലർത്തുക.

ഇതിന് പുറമെ Carlow, Kilkenny, Wexford, Cork, Waterford എന്നീ കൗണ്ടികളിൽ ഇന്നലെ (തിങ്കളാഴ്ച) വൈകിട്ട് 9 മണിക്ക് നിലവിൽ വന്ന യെല്ലോ റെയിൻ വാണിങ് ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 3 മണിക്ക് അവസാനിക്കും. ഇവിടങ്ങളിലും പ്രാദേശിക വെള്ളപ്പൊക്കത്തിനും, നദികളിൽ ജലനിരപ്പ് ഉയരാനും സാധ്യത നിലനിൽക്കുന്നു.

നനഞ്ഞ നിലത്ത് വീണ്ടും പെയ്യുന്ന മഴ വെള്ളപ്പൊക്കത്തിലേയ്ക്ക് നയിക്കുമെന്നതിനാൽ രാജ്യത്ത് എല്ലായിടത്തും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലം നേരത്തെ നനഞ്ഞു കിടക്കുന്നതാണ് എന്ന കാര്യം പരിഗണിക്കാതിരുന്നത് കഴിഞ്ഞ ദിവസങ്ങളിലെ മുന്നറിയിപ്പുകളിൽ ചില കൃത്യതയില്ലായ്മകൾക്ക് കാരണമാകുകയും, ഇത് വിമർശനത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW