ഫിൻഗ്ലാസ്സിൽ വാഹനത്തിൽ തോക്ക്; ചെറുപ്പക്കാരൻ അറസ്റ്റിൽ

By Rose Malayalam Desk

ഡബ്ലിനിലെ ഫിൻഗ്ലാസ്സിൽ തോക്കും വെടിയുണ്ടകളും കണ്ടെടുത്ത സംഭവത്തിൽ മൂന്ന് അറസ്റ്റ്. പതിവ് പട്രോളിങ്ങിനിടെ Kippure Park പ്രദേശത്ത് വച്ച് ഒരു വാഹനം സംശയം തോന്നി പരിശോധിച്ചതിൽ നിന്നാണ് ഒരു പിസ്റ്റളും, വെടിയുണ്ടകളും കണ്ടെത്തിയത്.

സംഭവത്തിൽ 20 വയസിലേറെ പ്രായമുള്ള മൂന്ന് പുരുഷന്മാരാണ് അറസ്റ്റിലായത്. Offences Against the State Act, 1939, സെക്ഷൻ 4 പ്രകാരം ആയിരുന്നു അറസ്റ്റ്. പിടിച്ചെടുത്ത തോക്കും, വെടിയുണ്ടകളും വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കും. ഇതിൽ രണ്ട് പേരെ പിന്നീട് വെറുതെ വിട്ടു.

ആയുധങ്ങൾ പിടിച്ചെടുത്ത സംഘത്തിൽ ഉൾപ്പെട്ട ഗാർഡകളെ Chief Superintendent Majella Armstrong അഭിനന്ദിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW