ബംഗളുരൂവിൽ നിന്നും ലണ്ടൻ ഗേറ്റ്‌വിക്കിലേയ്ക്ക് നോൺ സ്റ്റോപ് സർവീസുമായി എയർ ഇന്ത്യ

By Rose Malayalam Desk

ബംഗളൂരുവില്‍ നിന്നും ലണ്ടന്‍ ഗേറ്റ്‌വിക്കിലേയ്ക്ക് (LGW) നോണ്‍ സ്‌റ്റോപ്പ് വിമാനസര്‍വീസുമായി എയര്‍ ഇന്ത്യ. ഓഗസ്റ്റ് 18 മുതലാണ് സര്‍വീസ് ആരംഭിക്കുക. ഇതോടെ ഇന്ത്യയില്‍ നിന്നും യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍പോര്‍ട്ടായ ഗേറ്റ്‌വിക്കിലേയ്ക്ക് എയര്‍ ഇന്ത്യ സര്‍വീസ് ഉള്ള അഞ്ചാമത്തെ നഗരമാകും ബംഗളൂരു. അയര്‍ലണ്ടിലേയ്ക്കുള്ള യാത്രക്കാര്‍ക്കും ഏറെ ഗുണകരമാകും സര്‍വീസ്.

ആഴ്ചയില്‍ അഞ്ച് സര്‍വീസാണ് ബംഗളൂരു- ലണ്ടന്‍ ഗേറ്റ്‌വിക്ക് റൂട്ടില്‍ എയര്‍ ഇന്ത്യ നടത്തുക. സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ Boeing 787 Dreamliner വിമാനത്തില്‍ 18 ബിസിനസ് ക്ലാസ് സീറ്റുകളും, 238 എക്കണോമി സീറ്റുകളും ഉണ്ടാകും.

തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.05-ന് ബംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന വിമാനം യുകെ സമയം വൈകിട്ട് 7.05-ന് ഗേറ്റ്‌വിക്കിലെത്തും. തിരിച്ച് ലണ്ടന്‍ ഗേറ്റ്‌വിക്കില്‍ നിന്നും ഇതേ ദിവസങ്ങളില്‍ രാത്രി 8.35-ന് പുറപ്പെടുന്ന വിമാനം, പിറ്റേദിവസം ഇന്ത്യന്‍ സമയം രാവിലെ 10.50-ന് ബംഗളൂരുവില്‍ എത്തും.

അഹമ്മദാബാദ്, അമൃത്‌സര്‍, ഗോവ, കൊച്ചി എന്നിവിടങ്ങളില്‍ നിന്നും നിലവില്‍ എയര്‍ ഇന്ത്യ നേരിട്ട് ലണ്ടന്‍ ഗേറ്റ്‌വിക്കിലേയ്ക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW