“ബാസ് ബൂം” മെഗാ സംഗീത നിശയുമായി സമ്മർ ഫെസ്റ്റ് 2024

By Rose Malayalam Desk

ക്ലോൺമേൽ: ടിപ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമ്മർ ഫെസ്റ്റ് 2024-നോടനുബന്ധിച്ച് മെഗാ സംഗീത നിശ ഒരുക്കുന്നു. അയർലണ്ടിൽ മലയാളികൾക്ക് സുപരിചിതമായ പ്രമുഖ ബാന്റുകൾക്കൊപ്പം, അയർലണ്ടിലെ തന്നെ പ്രമുഖ ഐറിഷ് ബാന്റും മാറ്റ് ഉരയ്ക്കുന്നു എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത.

അയർലണ്ടിലെ മലയാളികൾക്ക് ഏറെ സുപരിചിതമായ ‘കുമ്പളം നോർത്ത്’, ‘ഡാഫോഡിൽസ്’ എന്നീ ഇന്ത്യൻ സംഗീത കൂട്ടായ്മകൾ നയിക്കുന്ന തൽസമയ സംഗീത നിശയ്ക്കൊപ്പം “എഡ്ഡി ഗോൾഡൻ” ബാൻഡ് നയിക്കുന്ന ഐറിഷ്- ഇംഗ്ലീഷ് സംഗീതസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

ഈ വരുന്ന ജൂലൈ 20-ആം തീയതി, ക്ലോൺമേലിലെ ഫെറി ഹൗസ് സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് പ്രസ്തുത പരിപാടികൾ നടക്കുന്നത്. സംഗീത നിശയ്ക്കും സമർഫെസ്റ്റിനും എല്ലാം തന്നെ പ്രവേശനം തീർത്തും സൗജന്യമാണ്.

അയർലണ്ടിലെ എല്ലാവരെയും ഈ മെഗാ സംഗീത നിശയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.

വിശദവിവരങ്ങൾക്ക്:

മാത്യു പി അഗസ്റ്റിൻ (0894687808)
റോണി ഫ്രാൻസിസ് (0894112129)
ലിജോ ജോസഫ് (0879086246)

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW