വടക്കൻ അയർലണ്ട് തലസ്ഥാനമായ ബെൽഫാസ്റ്റിൽ കൊള്ള നടത്തുകയും, തടയാൻ ശ്രമിച്ചപ്പോൾ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നോർത്ത് ബെൽഫാസ്റ്റിൽ വെള്ളിയാഴ്ച ആണ് സംഭവം.
ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിനും, ശരീരത്തിൽ മാരകമായ പരിക്കേൽപ്പിക്കാൻ ശ്രമിച്ചതിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ കസ്റ്റഡിയിൽ ഉള്ള പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
സംഭവത്തിന് ദൃക്സാക്ഷികളായ ആരെങ്കിലും ഉണ്ടെങ്കിൽ തങ്ങളെ ബന്ധപ്പെടണം എന്ന് പോലീസ് അഭ്യർത്ഥിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW