ഭരണകക്ഷി സ്ഥാനാർഥിയായ അഡ്വ. ജിതിൻ റാമിന്റെ ഇടപെടലിന്റെ ഫലമായി ലൂക്കനിലെ AMC ക്ലബ്ബിന് ക്രിക്കറ്റ് പിച്ച് അനുവദിച്ചു

By Rose Malayalam Desk

ലൂക്കനിലെ ഭരണക്ഷി സ്ഥാനാര്‍ഥിയായ അഡ്വ. ജിതിന്‍ റാമിന്റെ ശ്രമഫലമായി ലൂക്കനിലെ മലയാളികളുടെ ക്രിക്കറ്റ് ക്ലബ്ബ് ആയ AMC-ക്ക് പിച്ച് അനുവദിച്ചു. ജിതിന്‍ റാം നടത്തിയ നിരന്തരമായ ചര്‍ച്ചകളുടെ ഫലമായാണ് സൗത്ത് കൗണ്ടി കൗണ്‍സില്‍ നിര്‍മ്മിച്ച്, ആഡംസ്ടൌൺ ക്രിക്കറ്റ് ക്ലബ്ബ് നടത്തിപ്പോരുന്ന ക്രിക്കറ്റ് പിച്ച്, പരിശീലനം നടത്താനും, മത്സരങ്ങള്‍ നടത്താനുമായി AMC-ക്ക് കൂടി വിട്ടുകൊടുത്തത്.

ഒപ്പം AMC നടത്തുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് സീസൺ 2 ന്‍റെ ഭാഗമായി പുതിയ ടീം ജേഴ്‌സി പ്രകാശനം ചെയ്യുന്ന ചടങ്ങും നടന്നു. അഡ്വ. ജിതിൻ റാം ജഴ്‌സി ഏറ്റുവാങ്ങി.

തങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹ സഫലീകരണത്തിനു ആദ്യാവസാനം കൂടെ നിന്ന ജിതിന് ക്ലബ്ബ് അംഗങ്ങൾ നന്ദി അറിയിച്ചു.

ഈ വരുന്ന കൗൺസിൽ തെരഞ്ഞെടുപ്പിൽ ലൂക്കനിൽ നിന്നും ഭരണകക്ഷിയായ ഗ്രീൻ പാർട്ടിയുടെ സ്ഥാനാർഥി ആയാണ് ജിതിൻ റാം ജനവിധി തേടുന്നത്. കുടിയേറ്റക്കാരുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും, ആവശ്യമായ നിയമ സഹായങ്ങളടക്കം നൽകിവരികയും ചെയ്യുന്ന ജിതിൻ, ഇന്ത്യൻ പ്രവാസി സമൂഹത്തിനു സുപരിചിതനാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW