മഞ്ഞിൽ പുതഞ്ഞ് അയർലണ്ട്: താപനില മൈനസ് അഞ്ചിലേയ്ക്ക് താഴും, വിവിധ കൗണ്ടികളിൽ ജാഗ്രത

By Rose Malayalam Desk

ശക്തമായ തണുപ്പ് തുടരുന്ന അയര്‍ലണ്ടില്‍ ഇന്നും വിവിധ കൗണ്ടികളില്‍ സ്‌നോ-ഐസ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് എന്നീ കൗണ്ടികളില്‍ ഇന്ന് (ഞായര്‍) വൈകിട്ട് 5.20 മുതല്‍ രാത്രി 8 മണി വരെയാണ് യെല്ലോ സ്‌നോ-ഐസ് വാണിങ് നല്‍കിയിരിക്കുന്നത്. ഇവിടങ്ങളില്‍ മഴ ഐസായി രൂപാന്തരപ്പെടുമെന്നും, മഞ്ഞുകട്ടകള്‍ സൃഷ്ടിക്കപ്പെടുമെന്നും കാലാവസ്ഥാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. റോഡില്‍ കാഴ്ച കുറയുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ അതീജാഗ്രത പാലിക്കുക.

ഇതിന് പുറമെ Carlow, Dublin, Kildare, Kilkenny, Laois, Longford, Meath, Offaly, Westmeath, Wexford, Wicklow, Munster എന്നിവിടങ്ങളില്‍ ഇന്ന് വൈകിട്ട് 5 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 11 മണി വരെ അന്തരീക്ഷ താപനില കുറയുന്നത് കണക്കിലെടുത്ത് യെല്ലോ ലോ ടെംപറേച്ചര്‍/ ഐസ് വാങ്ങും നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ മൈനസ് 2 മുതല്‍ മൈനസ് 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴും. മഞ്ഞുറയുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുക.

അതേസമയം Cavan, Donegal, Monaghan, Connacht, Louth എന്നീ കൗണ്ടികളില്‍ ഇന്ന് രാവിലെ 8.22-ന് നിലവില്‍ വന്ന യെല്ലോ സ്‌നോ-ഐസ് വാണിങ് നാളെ രാവിലെ 11 മണി വരെ തുടരും. മഞ്ഞ് കട്ടിയാകുന്നത് യാത്രാ തടസത്തിനും കാരണമാകും.

നോര്‍ത്തേണ്‍ അയര്‍ലണ്ട്

നോര്‍ത്തേണ്‍ അയര്‍ലണ്ടിലും സമാനമായ കാലാവസ്ഥയായതിനാല്‍ Antrim, Armagh, Down, Fermanagh, Tyrone, Derry എന്നീ കൗണ്ടികളില്‍ ഇന്ന് (ഞായര്‍) പകല്‍ 12 മണി മുതല്‍ തിങ്കളാഴ്ച പകല്‍ 12 മണി വരെ 24 മണിക്കൂര്‍ നേരെ യെല്ലോ സ്‌നോ-ഐസ് വാണിങ് പുറപ്പെടുവിക്കുന്നതായി യുകെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW