ചരിത്രത്തിലാദ്യമായി അയര്‍ലണ്ടിന്റെ അണ്ടര്‍-15 കിക്കറ്റ് ദേശീയ ടീമില്‍ സ്ഥാനം നേടി മലയാളിയായ മിടുക്കന്‍. ഡബ്ലിനിലെ Saggart-ല്‍ താമസിക്കുന്ന ബിജു-ദീപ്തി ദമ്പതികളുടെ മകനായ സിദ്ധാര്‍ത്ഥ് ബിജുവാണ് അണ്ടര്‍-15 ടീമില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡബ്ലിനിലെ ആഡംസ്ടൗണ്‍ ക്രിക്കറ്റ് ക്ലബ്ബിലെ താരവുമാണ് സിദ്ധാര്‍ത്ഥ്.
ജൂലൈ 22 മുതൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന BA Festival-ലും, ജൂലൈ 29 മുതൽ സ്കോട്ലൻഡിനെതിരെ നടക്കുന്ന കെൽറ്റിക് കപ്പിലും അയർലണ്ട് ടീമിൽ സിദ്ധാർഥ് ഉണ്ടാകും.
കേരളത്തിൽ കോഴിക്കോട് സ്വദേശിയാണ് സിദ്ധാർത്ഥിന്റെ പിതാവ് ബിജു ഗോപാലകൃഷ്ണൻ. സിദ്ധാര്‍ത്ഥിന്റെ അമ്മ ദീപ്തി, താല ഹോസ്പിറ്റലിലെ സ്റ്റാഫാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW