മലയാളി നഴ്സ് വാഹനാപകടത്തിൽ മരിച്ചു; സംഭവം കൗണ്ടി മേയോയിൽ

By Rose Malayalam Desk

കൗണ്ടി മേയോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളിയായ നഴ്‌സ് മരിച്ചു. റോസ്‌കോമണിലെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവന്ന കൂത്താട്ടുകുളം പാലക്കുഴ സ്വദേശി ലിസി സാജുവാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് അടക്കം രണ്ട് പേരെ പരിക്കുകളോടെ മേയോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

N59 റോഡില്‍ ന്യൂപോര്‍ട്ടിനും, മുള്‍റാനിക്കുമിടയില്‍ വച്ച് ഇന്നലെ വൈകിട്ട് 4.30-ഓടെ ലിസിയും സംഘവും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്നവരും പരിക്കുകളോടെ ആശുപത്രിയിലാണ്.

ലിസിയുടെ മക്കള്‍: എഡ്വിന്‍, ദിവ്യ. മരുകമകള്‍ രാഖി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW