റോമില്‍ നടക്കുന്ന യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിന്റെ മിക്‌സഡ് റിലേ ടീമിന് സ്വര്‍ണ്ണം. 4×400 മീറ്റര്‍ റിലേയിലാണ് 3:09.92 മിനിറ്റില്‍ കുതിച്ച് പാഞ്ഞ് ഫിനിഷ് ചെയ്ത Chris O’Donnell, Rhasidat Adeleke, Thomas Barr,Sharlene Mawdsley എന്നിവരുടെ സംഘം സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്.
ഈ ഫിനിഷിങ് സമയം പുതിയ ദേശീയ, യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് റെക്കോര്‍ഡുകളുമാണ് എന്നത് നേട്ടത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ലോക റെക്കോര്‍ഡിന് ഒരു സെക്കന്റ് മാത്രം പിന്നിലാണ് അയര്‍ലണ്ടിന്റെ ഫിനിഷിങ്. 3:10.69 എന്ന സമയത്തില്‍ ഇറ്റലി രണ്ടാമതും, 3:10.73 സമയത്തില്‍ നെതര്‍ലണ്ട്‌സ് മൂന്നാമതും ഫിനിഷ് ചെയ്തു.
1998-ല്‍ 5,000 മീറ്ററിലും, 10,000 മീറ്ററിലും സോണിയ ഒ സള്ളിവന്‍ സ്വര്‍ണ്ണം നേടിയ ശേഷം ഇതാദ്യമായാണ് യൂറോപ്യന്‍ അതില്റ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പച്ചപ്പട സ്വര്‍ണ്ണം നേടുന്നത്. അയര്‍ലണ്ടിന്റെ ചാംപ്യന്‍ഷിപ്പ് ചരിത്രത്തിലെ രണ്ടാമത്തെ സ്വര്‍ണ്ണ നേട്ടവുമാണിത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW