രണ്ടാം ടി20-യിൽ സൗത്ത് ആഫ്രിക്കയെ മലർത്തിയടിച്ച് അയർലണ്ട്; പരമ്പര സമനിലയിൽ

By Rose Malayalam Desk

അബുദാബിയില്‍ നടന്ന ടി20 സീരീസിന്റെ രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ കീഴടക്കി ഐറിഷ് പട. ആദ്യം ബാറ്റിങ്ങിനിറങ്ങി 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് കുറിച്ച അയര്‍ലണ്ടിനെതിരെ പൊരുതിയ സൗത്ത് ആഫ്രിക്കയുടെ ചേസ്, 185-ന് 9 എന്ന നിലയില്‍ അവസാനിച്ചു. രണ്ട് മത്സര പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയം വീതം സ്വന്തമാക്കിയതോടെ സീരീസ് സമനിലയിലായി.

ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക 8 വിക്കറ്റിന് വിജയിച്ചിരുന്നു.

രണ്ടാം മത്സരത്തില്‍ ഫോമിലേക്കുയര്‍ന്ന അയര്‍ലണ്ട് Rose Adair-ന്റെ സെഞ്ചുറിയുടെയും (58 പന്തില്‍ 100), ക്യാപ്റ്റന്‍ Paul Stirling-ന്റെ അര്‍ദ്ധ സെഞ്ചുറിയുടെയും (31 പന്തില്‍ 52) ബലത്തിലാണ് മികച്ച സ്‌കോര്‍ നേടിയത്. 13 പന്തില്‍ 20 റണ്‍സുമായി Harry Tector-ഉം പുറത്താകാതെ പിന്തുണ നല്‍കി.

മറുപടി ബാറ്റിങ്ങില്‍ സൗത്ത് ആഫ്രിക്കയ്ക്കായി Ryan Rickleton (22 പന്തില്‍ 36), Reeza Hendricks (32 പന്തില്‍ 51), Matthew Breetzke (41 പന്തില്‍ 51) എന്നിവര്‍ പൊരുതിയെങ്കിലും നിശ്ചിത ഓവറില്‍ ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല. അയര്‍ലണ്ടിനായി Mak Adair നാല് വിക്കറ്റുകള്‍ വീഴ്ത്തി ബോളിങ്ങില്‍ തിളങ്ങി. Graham Hume മൂന്ന് വിക്കറ്റുകളും വീഴ്ത്തി.

ഇരു ടീമുകളും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര അബുദാബിയില്‍ ഒക്ടോബര്‍ 2-ന് ആരംഭിക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW