ലിമറിക്കില്‍ വീടിന് തീ പിടിച്ച് ഒരാൾ മരിച്ചു. ശനിയാഴ്ച വൈകിട്ടാണ് Castletroy-ലെ Singland-ലുള്ള Chesterfield Downes-ലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ 60-ലേറെ പ്രായമുള്ള സ്ത്രീ മരിച്ചത്.
വൈകിട്ട് 5:22-ഓടെയാണ് തീപിടിത്തത്തെ കുറിച്ച് അധികൃതര്‍ക്ക് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ നിലവില്‍ സംശയകരമായി ഒന്നുമില്ല എന്ന നിഗമനത്തിലാണ്. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW