ലിമറിക്ക്: ചുരുങ്ങിയ കാലയളവിനുള്ളിൽ അയർലണ്ടിലെയും കേരളത്തിലെയും വിവിധങ്ങളായ സാമൂഹിക വിഷയങ്ങളിലെ സജീവമായ ഇടപെടലുകൾ മൂലം അയർലണ്ടിലെ പ്രവാസി മലയാളികളുടെ ഇടയിൽ അംഗീകാരം നേടിയ ക്രാന്തിയുടെ പുതിയ യൂണിറ്റിന് തുടക്കമായി. ലിമറിക്ക് കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച എട്ടാമത് യൂണിറ്റിന്റെ ഉദ്ഘാടനം ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത് എ.കെ നിർവഹിച്ചു.
ന്യൂകാസിൽ വെസ്റ്റിലെ ഡെസ്മോണ്ട് കോംപ്ലക്സിൽ നടന്ന പരിപാടിയിൽ ക്രാന്തി ജോ.സെക്രട്ടറി അനൂപ് ജോൺ അധ്യക്ഷത വഹിച്ചു.

വാട്ടർഫോർഡ് യൂണിറ്റ് സെക്രട്ടറി കെ.എസ് നവീൻ ആശംസ പ്രസംഗം നടത്തി. ബോബി മാത്യു സ്വാഗതവും, ഫിവിൻ തോമസ് കൃതജ്ഞതയും അറിയിച്ചു.
പതിനൊന്ന് അംഗ യൂണിറ്റ് കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. യൂണിറ്റ് കമ്മിറ്റിയുടെ പ്രഥമ യോഗത്തിൽ യൂണിറ്റ് സെക്രട്ടറിയായി ഫിവിൻ തോമസിനെയും ജോയിൻറ് സെക്രട്ടറിയായി ബോബി മാത്യുവിനെയും ട്രഷറർ സ്ഥാനത്തേക്ക് മഹേഷ് പള്ളത്തിനെയും തിരഞ്ഞെടുത്തു.
ലിമറിക്ക് യൂണിറ്റിൽ ചേർന്നു പ്രവർത്തിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക:
ഫിവിൻ തോമസ് -0894173626
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW