വടക്കൻ ഡബ്ലിനിൽ മോഷണം പോയ ബൈക്കുകൾ കണ്ടെടുത്ത് ഗാർഡ; ഒരാൾ അറസ്റ്റിൽ

By Rose Malayalam Desk

വടക്കന്‍ ഡബ്ലിനില്‍ ബൈക്കുകള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ ഒരാള്‍ അറസ്റ്റില്‍. പ്രത്യേക വാറന്റുമായി ബുധനാഴ്ചയാണ് Blanchardstown-ലെ ഒരു കെട്ടിടത്തില്‍ ഗാര്‍ഡ റെയ്ഡ് നടത്തിയത്. 40-ലേറെ പ്രായമുള്ള പുരുഷനാണ് അറസ്റ്റിലായത്.

പരിശോധനയില്‍ അഞ്ച് മോട്ടോര്‍ ബൈക്കുകള്‍ ഗാര്‍ഡ കണ്ടെടുത്തു. ഇതില്‍ നാലെണ്ണം ഡബ്ലിന്‍, കില്‍ഡെയര്‍, മീത്ത് എന്നിവിടങ്ങളില്‍ നിന്നായി കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ മോഷണം പോയതാണെന്ന് വ്യക്തമായിട്ടുണ്ട്.

സംഘടിതകുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ Cabra, Blanchardstown സ്‌റ്റേഷനുകളിലെ ഗാര്‍ഡ അംഗങ്ങളാണ് പങ്കെടുത്തത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW