വാട്ടർഫോർഡ് ടൈഗേഴ്സ് ഒരുക്കുന്ന ഓൾ അയർലണ്ട് സെവെൻസ് മേളയുടെ ആറാം സീസൺ വാട്ടർഫോർഡ് ബല്ലിഗണ്ണർ ജിഎഎ ഇൻഡോർ അറീനയിൽ നവംബർ 3-ന് ആഘോഷമായി നടത്തപ്പെടുന്നു. അയർലണ്ടിലെ പ്രശസ്തരായ ഇരുപതോളം ടീമുകളാണ് അണ്ടർ 30, എബോവ് 30 കാറ്റഗഗറികളിൽ ഇക്കുറി മാറ്റുരയ്ക്കുന്നത്.

രാവിലെ 8 മണിമുതൽ ആരംഭിക്കുന്ന മാച്ചുകളുടെ ഫൈനലുകൾ വൈകിട്ട് 6 മണിക്കും, 7 മണിക്കും ആയിരിക്കും. മേളയോട് അനുബന്ധിച്ചുള്ള ഫുഡ് സ്റ്റാൾ പ്രമുഖരായ Delicia Catering ആണ് നടത്തുന്നത്. അത്യന്തം വാശിയേറിയ മത്സരങ്ങൾ കണ്ടാസ്വദിക്കുവാൻ എല്ലാ ഫുട്ബോൾ പ്രേമികളെയും ബല്ലിഗണ്ണർ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW