വിക്ക്ലോയിൽ കാർ തടഞ്ഞു നിർത്തി വെടിവെപ്പ്; ഒരാൾക്ക് പരിക്ക്

By Rose Malayalam Desk

കൗണ്ടി വിക്ക്‌ലോയില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ Roundwood-ലെ Ballinahinch-ല്‍ കാറില്‍ സഞ്ചരിക്കുയായിരുന്ന രണ്ട് പേര്‍ക്ക് കുറുകെ മറ്റൊരു കാര്‍ നിര്‍ത്തി അതില്‍ നിന്നും വെടിവെപ്പ് ഉണ്ടാകുകയായിരുന്നു. കാറിലുണ്ടായിരുന്ന 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകള്‍ ജീവന് ഭീഷണിയുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം സംഭവത്തില്‍ എല്ലാ സാധ്യതകളും പരിശോധിക്കുന്ന തരത്തിലുള്ള അന്വേഷണം ആരംഭിച്ചതായി ഗാര്‍ഡ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

ഒരു സില്‍വര്‍ കളര്‍ മെഴ്‌സിഡസ് ബെന്‍സ് കാറില്‍ വന്നവരാണ് ആക്രമണം നടത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ജൂലൈ 23) രാത്രി 10 മണിക്കും, 11 മണിക്കും ഇടയില്‍ Roundwood-ല്‍ നിന്നും Newtownmountkennedy-യിലേയ്ക്കും, പിന്നീട് N11-ലെ നോര്‍ത്ത്ബൗണ്ടില്‍ നിന്നും ഡബ്ലിന്‍ 4 പ്രദേശത്തേയ്ക്കുമാണ് കാര്‍ സഞ്ചരിച്ചത്. ഈ സമയം ഈ പ്രദേശങ്ങളിലുണ്ടായിരുന്ന ആരെങ്കിലും കാര്‍ കാണുകയോ, അതിന്റെ ദൃശ്യം ഡാഷ് ക്യാമറയിലോ, മറ്റ് സിസിടിവികളിലോ പതിയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക (നിങ്ങളുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും):
Bray Garda Station – 01 666 5300
Garda Confidential Line – 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW