മദ്യപാനം രണ്ട് ഡ്രിങ്ക് ആക്കി കുറയ്ക്കുക: വിമാന യാത്രയ്ക്കിടെ അക്രമം കുറയ്ക്കാൻ പരിഹാരം നിർദ്ദേശിച്ച് Ryanair മേധാവി

By Rose Malayalam Desk

വിമാന യാത്രയ്ക്കിടെ ആളുകൾ തമ്മിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് തടയിടാൻ, യാത്രാ സമയത്ത് കഴിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കണമെന്ന് Ryanair മേധാവി Michael O’Leary. വിമാനത്തിൽ കയറുമ്പോൾ മദ്യം കഴിക്കുകയാണെങ്കിൽ അത് രണ്ട് ഡ്രിങ്കുകൾ ആക്കി കുറയ്ക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അയർലണ്ടിലെ ജനകീയ ലോ ബജറ്റ് എയർലൈൻസിന്റെ തലവൻ  അഭിപ്രായപ്പെട്ടു.

ആഴ്ച്ചതോറും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ടെന്നും, മദ്യപിച്ചത് കാരണവും, മദ്യത്തോടൊപ്പം മറ്റ് മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതുമാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നും O’Leary പറഞ്ഞു. ഡ്രൈവിങ്ങിനിടെ മദ്യപിക്കാൻ നമ്മൾ അനുവദിക്കാറില്ലെന്നും എന്നാൽ 33,000 അടി മുകളിൽ പറക്കുന്ന വിമാനത്തിൽ അത് അനുവദിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഗേറ്റ് കടന്നു ഒരുതരത്തിൽ അവർ വിമാനത്തിൽ കയറുകയും ശേഷം മോശം പെരുമാറ്റം ആരംഭിക്കുകയും ചെയ്യുന്നു. പണ്ട് കാലത്ത് ആളുകൾ മദ്യപിച്ച് ഉറങ്ങിപ്പോകുകയായിരുന്നെങ്കിൽ, ഇന്ന് മദ്യവും, മയക്കുമരുന്ന് ഒരുമിച്ച് കഴിച്ച് അവർ അക്രമസക്തരായി മാറുന്നുവെന്നും O’Leary പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW