വീണ്ടും മയക്കുമരുന്ന് വേട്ട: കിൽഡെയറിൽ നിന്നും പിടിച്ചെടുത്തത് 9 കിലോ കെറ്റമീൻ

By Rose Malayalam Desk

അയര്‍ലണ്ടില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. കൗണ്ടി കില്‍ഡെയറിലെ തെക്കന്‍ പ്രദേശത്തുള്ള വീടുകളില്‍ നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ചയാണ് 9 കിലോഗ്രാം കെറ്റമീന്‍ പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ ഏകദേശം 540,000 യൂറോ വില വരും.

സംഭവത്തില്‍ 20-ലേറെ പ്രായമുള്ള ഒരു പുരുഷന്‍ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ ഗാര്‍ഡ ചോദ്യം ചെയ്തുവരികയാണ്.

Garda National Drugs and Organised Crime Bureau (GNDOCB), Newbridge Drugs Unit, Revenue’s Customs Service എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW