ശക്തമായ കാറ്റ്: അയർലണ്ടിലെ 11 കൗണ്ടികളിൽ ജാഗ്രതാ മുന്നറിയിപ്പ്

By Rose Malayalam Desk

ശക്തമായ കാറ്റ് വീശാനുള്ള സാധ്യത കണക്കിലെടുത്ത് അയര്‍ലണ്ടിലെ Clare, Cork, Kerry, Waterford, Donegal, Galway, Leitrim, Mayo, Sligo, Wexford, Wicklow എന്നീ കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. നാളെ (ജനുവരി 11 ഞായര്‍) വൈകിട്ട് 4 മണിക്ക് നിലവില്‍ വരുന്ന മുന്നറിയിപ്പ് അര്‍ദ്ധരാത്രി 12 മണി വരെ തുടരും.

ഇവിടങ്ങളില്‍ ശക്തമായ തെക്കുപടിഞ്ഞാറന്‍ കാറ്റ് വീശുന്നത് തിരമാലകള്‍ ഉയരാനും, സാധനങ്ങള്‍ പറന്നുവീണ് അപകടമുണ്ടാക്കാനും കാരണമായേക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മരങ്ങള്‍, ശാഖകള്‍ എന്നിവ ഒടിഞ്ഞുവീണും അപകടമുണ്ടായേക്കാം. യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കുക.

ശക്തമായ മഴയെ തുടര്‍ന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ടിലും യുകെ കാലാവസ്ഥാ വകുപ്പ് (https://www.metoffice.gov.uk/weather/warnings-and-advice/uk-warnings) മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW