സെൻറ് പാട്രിക്സ് ദിന പരേഡിൽ ഇരട്ട അവാർഡ് തിളക്കത്തോടെ ടുള്ളമോർ ഇന്ത്യൻ അസോസിയേഷൻ

By Rose Malayalam Desk

അയർലണ്ടിൽ സെൻറ് പാട്രിക്സ് ദിന ആഘോഷത്തോടനുബന്ധിച്ച് ടുള്ളമോറിൽ നടന്ന പരേഡിൽ ഇരട്ട അവാർഡിന്റെ അഭിമാന നേട്ടവുമായി ടുള്ളമോർ ഇന്ത്യൻ അസോസിയേഷൻ. ഏറ്റവും മികച്ച എന്റർടൈനർ വിഭാഗത്തിലും, പീപ്പിൾസ് ചോയ്‌സ് വിഭാഗത്തിലുമാണ് അസോസിയേഷൻ ഇരട്ട അവാർഡ് കരസ്ഥമാക്കി ജനശ്രദ്ധ നേടിയത്. ഇന്ത്യയുടെ തനത് കലാരൂപങ്ങളായ ഭരതനാട്യവും, ഗർബ ഗുജറാത്തി ഡാൻസും, കുട്ടികളുടെ സിനിമാറ്റിക് ഡാൻസും, കുട്ടികളുടെ ദഫ് മുട്ടും പരേഡിൽ ഐറിഷുകാർ ഉൾപ്പെടെയുള്ളവരിൽ കൗതുകമുണർത്തുകയും, ഒരു വേറിട്ട അനുഭവമായി മാറുകയുമായിരുന്നു.

മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ വൈവിധ്യമാർന്ന വേഷവിധാനങ്ങളോടെ ഐറിഷ് പതാകയുമായി നിരത്തിൽ അണിനിരന്നപ്പോൾ അക്ഷരാർത്ഥത്തിൽ ടുള്ളമോറിലെ ഇന്ത്യൻ സാന്നിദ്ധ്യം വിളിച്ചോതപ്പെടുകയായിരുന്നു. ടിറ്റോ ജോസഫ്, അബിൻ ജോസഫ്, സോണി ചെറിയാൻ, ബെന്നി ബേബി, ജോബിൻസ് സി ജോസഫ്, അഞ്ജു കെ. തോമസ്, രശ്മി ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വീഡിയോ കാണാം:

https://youtu.be/HPKZr8R543c?si=mSnFkDo_OAimiRwI

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW