സ്ലൈഗോയിൽ വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന കാറുകൾ മോഷ്ടിച്ചു; 4 പേർ അറസ്റ്റിൽ

By Rose Malayalam Desk

കൗണ്ടി സ്ലൈഗോയില്‍ വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ മോഷ്ടിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് നാല് പേര്‍ അറസ്റ്റില്‍. Ballymote, Riverstown എന്നീ പ്രദേശങ്ങളിലെ വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഏതാനും കാറുകളാണ് ഞായറാഴ്ച മോഷ്ടിക്കപ്പെട്ടത്.

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ 20-ലേറെ പ്രായമുള്ള നാല് പേരെ അറസ്റ്റ് ചെയ്തു. കുറ്റം ചുമത്തിയ ഇവരെ ചൊവ്വാഴ്ച സ്ലൈഗോ ജില്ലാ കോടതിയില്‍ ഹാജരാക്കി. അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW