ഡബ്ലിൻ: അയർക്കുന്നം സ്വദേശിയും തോപ്പിൽ കുടുംബാംഗവുമായ ഉലഹന്നാൻ ഫിലിപ്പോസ് (ഫിലിപ്പ്) അന്തരിച്ചു.
മൃതശരീരം ഇന്ന് (31-10-2025, വെള്ളിയാഴ്ച) വൈകിട്ട് 5 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്.
സംസ്കാരശുശ്രൂഷ 01-11-2025 ശനിയാഴ്ച രാവിലെ 10 മണിക്ക് വസതിയിൽ ആരംഭിച്ച് ചേപ്പുംപാറ മർത്ത്മറിയം പള്ളിയിൽ ശവസംസ്കാരം നടക്കും.
ഭാര്യ: എത്സമ്മ, പാലാ കിഴപ്പറയാർ പെരുവാച്ചിറ കുടുംബാംഗം.
മക്കൾ: ഷൈനി, സുനിൽ (അയർലൻഡ്)
മരുമക്കൾ: ടോമിച്ചൻ പടിഞ്ഞാറയിൽ (തുടങ്ങനാട്, കേരള സംസ്ഥാന കാർഷിക വികസന ബാങ്ക്, ചെറുതോണി), രാജീസ് കൊല്ലത്തുവയലിൽ (ഇളമ്പള്ളി)
വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ






