കൗണ്ടി ഡബ്ലിനിൽ ഗാർഡ വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ഷോട്ട്ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു. സ്വോർഡ്‌സിലെ ഒരു പാർപ്പിട സമുച്ചയത്തിൽ നടത്തിയ തിരച്ചിലിലാണ് 50 ഷോട്ട്ഗൺ തിരകൾ, കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗിക്കാൻ ആവശ്യമായ ഉപകരണങ്ങൾ, ഭാരം അളക്കുന്നതിനുള്ള മെഷീൻ എന്നിവ കണ്ടെടുത്തത്.
ഇതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് മുപ്പതുകളിലുള്ള ഒരു പുരുഷനെ വെള്ളിയാഴ്ച ഗാർഡ അറസ്റ്റ് ചെയ്തു. ഒഫൻസസ് എഗെയിൻസ്റ്റ് ദി സ്റ്റേറ്റ് ആക്ട് സെക്ഷൻ 30 പ്രകാരമുള്ള കുറ്റമാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW




Discussion