ഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചു

ഇന്നലെ രാത്രിയുണ്ടായ അക്രമസംഭവത്തെ തുടര്‍ന്ന് ഡബ്ലിനിലെ ഒരു ലുവാസ് സ്റ്റോപ്പ് താല്‍ക്കാലികമായി അടച്ചു. വ്യാഴാഴ്ച രാത്രി 11.30-ഓടെ ഡബ്ലിന്‍ 12-ലെ Davitt Road-ലുള്ള Suir Road Luas stop-ല്‍ വച്ചാണ് ഒരാള്‍ക്ക് നേരെ ആക്രമണം നടന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിക്കുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ പുരുഷനെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകള്‍ ജീവന് ഭീഷണിയുള്ളതല്ലെന്നാണ് വിവരം.

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ തെളിവുശേഖരണത്തിനായി ലുവാസ് സ്റ്റോപ്പ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഈ സ്റ്റോപ്പിന് പകരമായി Rialto അല്ലെങ്കില്‍ Goldenbridge സ്റ്റോപ്പുകള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം.

ആക്രമണത്തെ പറ്റി എന്തെങ്കിലും സൂചനകള്‍ ഉള്ളവരോ, ആക്രമണത്തിന്റെ സിസിടിവി, കാര്‍ ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിക്കുന്നു:
Sundrive Road Garda Station – 01 666 6600
Garda Confidential Line – 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion