ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവകയുടെ വാർഷിക കൺവെൻഷൻ ഒക്ടോബർ മാസം 25, 26 തീയതികളിൽ

By Rose Malayalam Desk

ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവകയുടെ നേതൃത്വത്തിലുള്ള വാർഷിക കൺവെൻഷൻ ഒക്ടോബർ മാസം 25, 26 തീയതികളിൽ ചർച്ച് ഓഫ് അയർലണ്ട് സെന്റ് ജെയിംസ് & സെന്റ് കാതറൈൻസ് ദൈവാലയത്തിൽ നടത്തപ്പെടുന്നു. 

വൈകിട്ട് 6.30-ന് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന കൺവെൻഷൻ യോഗങ്ങൾക്ക് ഡബ്ലിൻ സി. എസ്. ഐ. ഇടവക വികാരി റവ. ജെനൂ ജോൺ അധ്യക്ഷത വഹിക്കും. മാർത്തോമാ സഭയുടെ ഡബ്ലിൻ സൗത്ത്, ബെൽഫാസ്റ്റ്, കോർക്ക് എന്നീ ഇടവകകളുടെ വികാരി റവ. സ്റ്റാൻലി മാത്യു ജോൺ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഏവരെയും കൺവെൻഷനിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW