ഗോൾവേ കേന്ദ്രീകരിച്ച് സി.എസ്. ഐ സഭയുടെ പുതിയ ആരാധനാ കേന്ദ്രം ആരംഭിക്കുന്നു

By Rose Malayalam Desk

ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവകയുടെ ക്രിസ്റ്റൽ ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ ഒരു ആരാധനാ കേന്ദ്രം (Worship Center) കൗണ്ടി ഗോൾവേയിൽ ആരംഭിക്കുന്നു.

മാർച്ച്‌ 29 ശനിയാഴ്ച 1 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ സംസർഗ്ഗ ആരാധനയ്ക്ക് ഇടവക വികാരി റവ. ജെനു ജോൺ നേതൃത്വം നൽകും. ഗോൾവേയിലും സമീപ കൗണ്ടികളിലുമായി താമസിക്കുന്ന സി. എസ്. ഐ സഭയിലെ അംഗങ്ങളും, ഡബ്ലിൻ ഇടവകയിലെ കമ്മിറ്റി അംഗങ്ങളും ജനങ്ങളും, ഗായക സംഘവും ആരാധനയിൽ പങ്കെടുക്കുന്നതാണ്.

ക്രോവെൽ സെന്റ് മൈക്കിൾസ് ഹാളിൽ വെച്ചാണ് ആരാധന ക്രമീകരിക്കുന്നത്. ആരാധനയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Address: (St. Michael’s Hall, Craughwell, Galway, H91X028)

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW