അയർലണ്ടിൽ ഇന്ന് ശക്തമായ മഴ; വെള്ളപ്പൊക്ക സാധ്യതയെ തുടർന്ന് വിക്ക്ലോ, വാട്ടർഫോർഡ് കൗണ്ടികളിൽ ഓറഞ്ച് വാണിങ്, ഡബ്ലിൻ അടക്കം ഒമ്പതിടത്ത് യെല്ലോ വാണിങ്

By Rose Malayalam Desk

മഴ വിട്ടുമാറാതെ തുടരുന്ന അയര്‍ലണ്ടില്‍ വീണ്ടും പ്രളയ ഭീഷണി. ഇതെത്തുടര്‍ന്ന് ഇന്ന് ശക്തമായ മഴ പ്രതീക്ഷിക്കുന്ന വിക്ക്‌ലോ, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ ഓറഞ്ച് വാണിങ്ങും, Carlow, Dublin, Kildare, Kilkenny, Laois, Louth, Wexford, Monaghan, Tipperary എന്നീ കൗണ്ടികളില്‍ യെല്ലോ വാണിങ്ങും നിലവില്‍ വന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വിക്ക്‌ലോ, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ ഇന്ന് (വ്യാഴം) പുലര്‍ച്ചെ 3 മണിക്ക് നിലവില്‍ വന്ന ഓറഞ്ച് റെയിന്‍ വാണിങ്, വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണി വരെ തുടരും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്ത മഴയില്‍ നനഞ്ഞുകിടക്കുന്ന നിലത്ത് വീണ്ടും മഴ പെയ്യുന്നത് പ്രളയത്തിലേയ്ക്ക് നയിക്കാമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു. പുഴ നിറഞ്ഞ് കവിയുന്നതും ഇവിടെ പ്രളയത്തിന് കാരണമാകാം. യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കുക.

Carlow, Dublin, Kildare, Kilkenny, Laois, Louth, Wexford, Monaghan, Tipperary എന്നീ കൗണ്ടികളില്‍ ഇന്ന് (വ്യാഴം) പുലര്‍ച്ചെ 3 മണിക്ക് നിലവില്‍ വന്ന യെല്ലോ റെയിന്‍ വാണിങ് വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണി വരെ തുടരും. ഇവിടങ്ങളിലും ശക്തമായ മഴയും, പുഴകള്‍ കരകവിഞ്ഞൊഴുകുന്നതും വെള്ളപ്പൊക്കത്തിലേയ്ക്ക് നയിച്ചേക്കാം. പുറത്തുപോകുന്നവരും, യാത്രക്കാരും ജാഗ്രത പാലിക്കുക.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW