അയർലണ്ടിനെ വിടാതെ മഴ; കൗണ്ടി ലൂവിൽ ഓറഞ്ച് വാണിങ്, നാലു കൗണ്ടികളിൽ യെല്ലോ വാണിങ്

By Rose Malayalam Desk

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ ബാധിച്ച മഴ ഇന്നും തുടരും. ഇതെത്തുടര്‍ന്ന് കാലാവസ്ഥാ വകുപ്പ് ലൂ കൗണ്ടിയില്‍ ഓറഞ്ച് വാണിങ് പുറപ്പെടുവിച്ചു. ഇന്നലെ (വ്യാഴം) പകല്‍ 12 മണിക്ക് നിലവില്‍ വന്ന വാണിങ്, ഇന്ന് (വെള്ളി) പകല്‍ 12 മണി വരെ തുടരും. ശക്തമായ മഴ പ്രാദേശികമായ വെള്ളപ്പൊക്കത്തിനും, പുഴകള്‍ നിറഞ്ഞൊഴുകാനും കാരണമാകുമെന്നതിനാല്‍ ജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

ലൂവിന് പുറമെ ശക്തമായ മഴ പ്രതീക്ഷിക്കുന്ന Cavan, Monaghan, Dublin, Meath എന്നീ കൗണ്ടികളില്‍ യെല്ലോ റെയിന്‍ വാണിങ്ങും നല്‍കിയിട്ടുണ്ട്. ഇന്ന് (വെള്ളി) രാവിലെ 8.15-ന് നിലവില്‍ വന്ന വാണിങ്, പകല്‍ 12 മണി വരെ തുടരും. ഇവിടെയും വെള്ളപ്പൊക്കവും, പുഴ കരകവിഞ്ഞൊഴുകലും പ്രതീക്ഷിക്കാം. യാത്രക്കാര്‍ ജാഗ്രത പാലിക്കുക.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Antrim, Armagh, Down, Tyrone, Derry എന്നീ കൗണ്ടികളില്‍ ഇന്നലെ (വ്യാഴം) പകല്‍ 12 മണിക്ക് നിലവില്‍ വന്ന യെല്ലോ വാണിങ് ഇന്ന് (വെള്ളി) അര്‍ദ്ധരാത്രി 11.59 വരെ തുടരുമെന്ന് യുകെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്ത മഴയില്‍ നനഞ്ഞുകിടക്കുന്ന നിലത്ത് വീണ്ടും മഴ പെയ്യുന്നതാണ് പ്രളയസാധ്യത വർദ്ധിപ്പിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW