വാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്

വാട്ടർഫോർഡ് സിറ്റിയിലെ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 10.40-ഓടെയാണ് Mount Suir- ലുള്ള ഒരു അപ്പാർട്മെന്റിലെ ബാൽക്കണിയിൽ നിന്നും
ഏഴ് വയസ്സുള്ള ഒരു പെൺകുട്ടിയും മൂന്ന് വയസ്സുള്ള ഒരു ആൺകുട്ടിയുമാണ് വീണത്.

തുടർന്ന് നിരവധി ആംബുലൻസുകൾ, ഫയർ യൂണിറ്റുകൾ, ഗാർഡ, വാട്ടർഫോർഡ് സിറ്റി, കൗണ്ടി കൗൺസിൽ ഉദ്യോഗസ്ഥർ എന്നിവർ അപ്പാർട്മെന്റ് ബ്ലോക്ക്‌ സിയിൽ എത്തി സഹായം നൽകി. കഴിഞ്ഞ ആറ് വർഷമായി കൗൺസിലാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ബ്ലോക്ക് സിയുടെ നിയന്ത്രണം നിർവ്വഹിക്കുന്നത്.

കുട്ടികൾ വീണ ബാൽക്കണി ഗാർഡ ഫൊറൻസിക് ടീമുകൾ നിലവിൽ പരിശോധിച്ചുവരികയാണ്.
പരിക്കേറ്റ കുട്ടികളെ ആംബുലൻസിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിലേക്ക് കൊണ്ടുപോയി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW