ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽ

ഡബ്ലിൻ സിറ്റി കൗൺസിൽ അടുത്ത നാല് വർഷത്തിനുള്ളിൽ 30 സ്ഥലങ്ങളിലായി 4,000 പുതിയ വീടുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നു. അയർലണ്ടിൽ ഒരു പ്രാദേശിക ഭരണകൂടം നേരിട്ട് ഏറ്റെടുത്ത് നടത്തുന്ന ഏറ്റവും വലിയ ഭവന നിർമ്മാണ പരിപാടികളിൽ ഒന്നാണിത്.

30 സ്ഥലങ്ങളിലായിട്ടാണ് 4,000 വീടുകളുടെ നിർമ്മാണം നടക്കുക. ഇതിൽ ഡബ്ലിന്റെ വടക്ക് ഭാഗത്തുള്ള Ballymun-ലാണ് ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിക്കുക. ഇവിടെ അഞ്ച് സ്ഥലങ്ങളിലായി 928 യൂണിറ്റുകൾ നിർമ്മിക്കും.

വടക്കൻ ഡബ്ലിനിലെ Clare Hall- നും Kinsealy-ക്കും അടുത്തുള്ള Belmayne-ൽ 250 യൂണിറ്റുകൾ വീതവും നിർമ്മിക്കും.

നാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് ഏജൻസിയുടെ പിന്തുണയോടെയും ഭവന, തദ്ദേശസ്വയംഭരണ, പൈതൃക വകുപ്പിന്റെ ധനസഹായത്തോടെയും കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളെ ഡിസൈൻ ആൻഡ് ബിൽഡ് മാതൃകയിലൂടെ വികസിപ്പിക്കുമെന്ന് കൗൺസിൽ അറിയിച്ചു. ഈ പദ്ധതിയിൽ പങ്കെടുക്കാൻ കൗൺസിൽ ഭവന നിർമ്മാണ കരാറുകാരോടും അഭ്യർത്ഥിക്കുന്നുണ്ട്.

ഡബ്ലിൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് വൻതോതിൽ വീടുകൾ നിർമ്മിക്കുകയെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് ഡബ്ലിൻ മേയർ കൗൺസിലർ റേ മക് ആദം പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW