All-Ireland Hurling കിരീടം ക്ലെയറിന്; ഫൈനലിൽ പരാജയപ്പെടുത്തിയത് കോർക്കിനെ

By Rose Malayalam Desk

ഡബ്ലിനിലെ Croke Park-ല്‍ നടന്ന All-Ireland Hurling ഫൈനലില്‍ കോര്‍ക്കിനെ തോല്‍പ്പിച്ച് ക്ലെയറിന് കിരീടം. സ്‌കോര്‍: ക്ലെയര്‍ 3-29, കോര്‍ക്ക് 1-34.

എക്‌സ്ട്രാ ടൈമിലേയ്ക്ക് നീണ്ട മത്സരത്തില്‍ ആവേശകരമായ പോരാട്ടത്തിലാണ് ക്ലെയര്‍ കിരീടത്തില്‍ മുത്തമിട്ടത്. എക്‌സ്ട്രാ ടൈമില്‍ നേടിയ ഒരു പോയിന്റ് ക്ലെയറിനെ തുണച്ചപ്പോള്‍ 2013-ന് ശേഷം ആദ്യമായി ക്ലെയര്‍ All-Ireland Hurling ചാംപ്യന്മാരായി. Liam McCarthy Cup എന്നാണ് ചാംപ്യന്മാരുടെ ട്രോഫി അറിയപ്പെടുന്നത്.

Tony Kelly, Aidan McCarthy, Mark Rogers എന്നിവരാണ് ക്ലെയറിന് വേണ്ടി ഗോളുകള്‍ നേടിയത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW