HEALTH,HELP,PRIZE എന്ന മുദ്രാവാക്യവുമായി DMA അയർലണ്ട് പൂരത്തിനോട് അനുബന്ധിച്ച് നടത്തിയ Pooram Walkathon 2025 ഇന്നലെ സമാപിക്കുകയുണ്ടായി. 106 മത്സരാർത്ഥികൾ അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നും പങ്കെടുത്ത Walkathon 2025-ൽ എല്ലാവരും ചേർന്ന് 6,500 കിലോമീറ്ററിന് മുകളിൽ നടക്കുകയുണ്ടായി. ഇതിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നതായി സംഘാടകർ പറഞ്ഞു.
സമ്മാനജേതാക്കൾ:
ഒന്നാം സ്ഥാനം- Jojo Jose (827.3 KM) Drogheda
രണ്ടാം സ്ഥാനം- Cijo Jose (596KM), Letterkenny ,Co.Donegal
മൂന്നാം സ്ഥാനം- Sajesh Sudarsanan (515.9KM) ,Blanchardstown Dublin 15
നാലാം സ്ഥാനം- Sheeba Jose (463.3KM)
അഞ്ചാം സ്ഥാനം- Joby Joseph (452.1 KM)
ആറാം സ്ഥാനം- Joby Varghese (413.1)
വിജയികളെ എല്ലാവരെയും പൂരത്തിന്റെ സംഘാടകർ അഭിനന്ദിച്ചു. പരിപാടിയുടെ രജിസ്ട്രേഷൻ ആയി ലഭിച്ച 1060 യൂറോ വയനാട് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് വച്ച് നൽകുന്നതിനായി ഉപയോഗിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW