Dublin Port- ൽ വൻ മയക്കുമരുന്ന് വേട്ട. റവന്യു, Garda National Drugs and Organised Crime Bureau എന്നിവർ ചൊവ്വാഴ്ച നടത്തിയ സംയുക്ത പരിശോധനയിൽ 150 കിലോഗ്രാം കൊക്കെയിൻ ആണ് പിടിച്ചെടുത്തത്. വിപണിയിൽ ഇതിനു 10.5 മില്യൺ യൂറോ വില വരും.
തുറമുഖത്ത് ഈയിടെ എത്തിയ ചരക്കിനൊപ്പം പൊതിഞ്ഞു, ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയിലായിരുന്നു കൊക്കെയിൻ സൂക്ഷിച്ചിരുന്നത്. മയക്കുമരുന്ന് കടത്തുന്ന സംഘടിത കുറ്റവാളി സംഘങ്ങളെ ലക്ഷ്യമിട്ട് റവന്യു നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായായിരുന്നു പരിശോധന. സംഭവത്തിൽ അന്വേഷണം തുടരും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW