Dundalk-ൽ മയക്കുമരുന്നുമായി കൗമാരക്കാരൻ പിടിയിൽ

By Rose Malayalam Desk

Co Louth-ലെ Dundalk-ല്‍ മയക്കുമരുന്നായ THC oil-മായി കൗമാരക്കാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെയാണ് കൗമാരക്കാരനുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്ന് ഗാര്‍ഡയ്ക്ക് സന്ദേശമെത്തുന്നത്.

ഗാര്‍ഡ എത്തുമ്പോഴേയ്ക്കും കടന്നുകളഞ്ഞ കൗമാരക്കാരനെ പിന്തുടര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് ഇയാളില്‍ നിന്നും 181,000 യൂറോ വിലവരുന്ന ഏഴ് ലിറ്റര്‍ THC oil കണ്ടെടുക്കുകയായിരുന്നു. ഒപ്പം മറ്റൊരു മയക്കുമരുന്നായ paraphernalia-യും പിടിച്ചെടുത്തു.

കൗമാരക്കാരനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത ശേഷം കേസെടുക്കാതെ വിട്ടയച്ചതായി ഗാര്‍ഡ അറിയിച്ചു. അന്വേഷണം തുടരുമെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW