Co Louth-വിലെ Dundalk-ല്‍ വിറ്റ ജാക്ക്‌പോട്ട് ലോട്ടറി ടിക്കറ്റിന് 3.5 മില്യണ്‍ യൂറോയുടെ സമ്മാനം. Newry Road-ലെ Arthur’s എന്ന ഷോപ്പിലാണ് വമ്പന്‍ സമ്മാനത്തുകയുടെ ടിക്കറ്റ് വിറ്റത്.
കഴിഞ്ഞ 112 വര്‍ഷമായി ലോട്ടറി വില്‍പ്പന നടത്തുന്ന സ്ഥാപനമാണ് Arthur’s. നിലവില്‍ കുടുംബത്തിലെ അഞ്ചാം തലമുറയിലെ Clodagh Arthur Duffy ആണ് കട നടത്തുന്നത്.
വാലന്റൈന്‍സ് ഡേയില്‍ നറുക്കെടുത്ത ടിക്കറ്റ് ഫെബ്രുവരി 11-നാണ് ഇവിടെ നിന്നും വിറ്റുപോയത്. ഇതാദ്യമായല്ല ഇവിടെ വിറ്റ ലോട്ടോയ്ക്ക് സമ്മാനം ലഭിക്കുന്നത്. ഈയിടെ 75,000 യൂറോയുടെ ജേതാവും ഇവിടെ നിന്നാണ് ലോട്ടറി വാങ്ങിയത്.
ഫെബ്രുവരി 14-ന് നറുക്കെടുത്ത 1, 5, 10, 15, 44, 47 എന്ന ടിക്കറ്റിനാണ് 3,523,021 യൂറോ സമ്മാനം ലഭിച്ചത്. 45 ആണ് ബോണസ് നമ്പര്‍. അതേസമയം വിജയി ആരാണെന്ന് കണ്ടെത്തിയിട്ടില്ല. വാങ്ങിയ ആള്‍ക്ക് ടിക്കറ്റുമായി എത്താന്‍ മൂന്ന് മാസത്തെ സമയമുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW