Hats Cricket Tournament 2024: LCC ചാമ്പ്യന്മാർ

By Rose Malayalam Desk

Hats Cricket Tournament 2024 ചാമ്പ്യന്മാരായി LCC. ഉദ്വേഗജനകമായ ഫൈനലില്‍ ഡബ്ലിന്‍ യുണൈറ്റഡിനെയാണ് LCC തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡബ്ലിന്‍ യുണൈറ്റഡ് ശക്തമായ ബാറ്റിങ്ങിലൂടെ മികച്ച സ്‌കോര്‍ നേടിയെങ്കിലും, മറുപടി ബാറ്റിങ്ങിനിറങ്ങിയ LCC സ്‌കോര്‍ പിന്തുടര്‍ന്ന് വിജയം സ്വന്തമാക്കുകയായിരുന്നു.

LCC-യുടെ വിഷ്ണുവിനെ പ്ലെയര്‍ ഓഫ് ദി മാച്ച് ആയും, ഡബ്ലിന്‍ യുണൈറ്റഡിന്റെ ഖാലിദ് ഖാനെ മികച്ച ബാറ്ററായും തെരഞ്ഞെടുത്തപ്പോള്‍, LCC-യുടെ ജിബ്രാന്‍ മികച്ച ബൗളറായി.

മീനാക്ഷി സുന്ദരം മെമ്മോറിയല്‍ ട്രോഫി ആദ്യമായി ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഇത്തവണത്തെ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കപ്പെട്ടത്. ഈയിടെ അന്തരിച്ച മുന്‍ താരമായിരുന്ന മീനാക്ഷി സുന്ദരത്തിന്റെ ഓര്‍മ്മയ്ക്കായാണ് അദ്ദേഹത്തിന്റെ പേരില്‍ ട്രോഫി ഏര്‍പ്പാട് ചെയ്തത്. വിജയികളായ LCC-ക്ക് സുന്ദര്‍ ഭാസ്‌കര്‍, ഹാറ്റ്‌സ് ക്രിക്കറ്റ് ക്ലബ്ബ് പ്രസിഡന്റ് എസ്.എന്‍ മഹേശ്വരന്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു.

Spice Village ആയിരുന്നു ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. Hats, Pals, Hollystown, Royal Cricketers Meath, AMC, KCC എന്നീ ടീമുകളും ടൂര്‍ണ്ണമെന്റില്‍ മികച്ച മത്സരങ്ങള്‍ കാഴ്ചവച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW