MIC-യുടെ ഓണാഘോഷ പോസ്റ്റർ മേയർ ബേബി പെരേപ്പാടൻ പ്രകാശനം ചെയ്തു

By Rose Malayalam Desk

‘സിറ്റിവെസ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ അത്തപ്പൂവും നുള്ളി’യുടെ പോസ്റ്റർ മേയർ ബേബി പെരേപ്പാടൻ പ്രകാശനം ചെയ്തു. സിറ്റിവെസ്റ്റിൽ ചേർന്ന യോഗത്തിൽ, കമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റർ പ്രകാശനം നടന്നത്.

2024 സെപ്റ്റംബർ 21-ആം തീയതി പെരിസ്‌ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് MIC-യുടെ പ്രഥമ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്. മാവേലിയുടെ എഴുന്നെള്ളിപ്പും, വിവിധയിനം കലാ-കായിക പരിപാടികളും, വിഭവസമൃദ്ധമായ സദ്യയും, നാടൻ പാട്ടുകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള ഗാനമേളയും ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW