Rosslare Europort-ൽ 9.5 മില്യൺ അനധികൃത സിഗരറ്റുകൾ പിടികൂടി

By Rose Malayalam Desk

അയര്‍ലണ്ടിലെ പ്രധാന തുമറുമുഖങ്ങളിലൊന്നായ Rosslare Europort-ല്‍ 9.5 മില്യണിലധികം അനധികൃത സിഗരറ്റുകള്‍ പിടികൂടി. വ്യാഴാഴ്ചയാണ് റവന്യൂ ഓഫീസര്‍മാര്‍ തുറമുഖത്തെ ഒരു ചരക്ക് തടഞ്ഞുനിര്‍ത്തി പരിശോധിച്ചതില്‍ നിന്നും ‘Marlboro Gold’ എന്ന പേരില്‍ എത്തിച്ച വ്യാജ സിഗരറ്റുകള്‍ പിടിച്ചെടുത്തത്. ഫ്രാന്‍സിലെ ഡണ്‍കിര്‍ക്കില്‍ നിന്നും ഒരു ഫെറിയിലായിരുന്നു ചരക്ക് എത്തിച്ചത്.

സംഭവത്തില്‍ ഒരാളെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യത്ത് അനധികൃത സിഗരറ്റ് വില്‍പ്പന തടയുന്നതുമായി ബന്ധപ്പെട്ട് റവന്യൂ നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായായിരുന്നു പരിശോധന.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW