Westmeath-ലെ വീട്ടില്‍ കൊള്ള നടത്തിയ മൂന്ന് പേര്‍ പിടിയില്‍. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് Ballynacargy പ്രദേശത്തെ ഒരു വീട്ടില്‍ കയറിയ കൊള്ളസംഘം, ആഭരണങ്ങള്‍ കവര്‍ന്ന ശേഷം രക്ഷപ്പെട്ടത്.
അതേസമയം സമീപം പട്രോളിങ് നടത്തുകയായിരുന്ന ഗാര്‍ഡ സംഘം രക്ഷപ്പെട്ട വാഹനത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ഗാര്‍ഡ സേനാംഗങ്ങളുടെ സഹായത്തോടെ നടത്തിയ ഓപ്പറേഷനിലാണ് കൊള്ളക്കാരെ പിടികൂടിയത്. വാഹനത്തില്‍ നിന്നും ഇറങ്ങിയോടിയ മൂന്ന് പുരുഷന്മാരെ ഗാര്‍ഡ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW