World School Championship-ൽ അയർലണ്ടിനായി മികച്ച മത്സരം കാഴ്ചവച്ച് മലയാളികളായ അലിസ്റ്ററും മെൽവിനും

By Rose Malayalam Desk

കെനിയയിൽ നടക്കുന്ന ISF World School Cross Country Championship-ൽ അയർലണ്ടിനായി മികച്ച മത്സരം കാഴ്ചവച്ച് മലയാളി വിദ്യാർഥികൾ.

സാന്‍ട്രിയിലെ അനിത് ചാക്കോ- സില്‍വിയ ജോസഫ് ദമ്പതികളുടെ മകനായ അലിസ്റ്റര്‍ അനിത്, സെന്റ് മാര്‍ഗരറ്റ്‌സിലെ ബിനോയ്- ടോംസി ദമ്പതികളുടെ മകനായ മെല്‍വിന്‍ ബിനോയ് എന്നിവരാണ് കഴിഞ്ഞ ദിവസം നയ്‌റോബിയിൽ നടന്ന ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനായി കളത്തിലിറങ്ങി വാശിയേറിയ പോരാട്ടം കാഴ്ചവച്ചത്. അണ്ടർ 18 വിഭാഗം ആൺകുട്ടികളുടെ 1700X3 മീറ്റർ ക്രോസ്സ് കൺട്രി റേസിൽ ആയിരുന്നു ഇവർ ഉൾപ്പെടുന്ന സംഘം പങ്കെടുത്തത്. ലോകരാജ്യങ്ങളോട് മല്ലിട്ട് എട്ടാം സ്ഥാനവും സംഘം കരസ്ഥമാക്കി.

ലോകത്തെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്ന ചാമ്പ്യൻഷിപ്പിൽ അയർലണ്ടിനെ പ്രതിനിധീകരിക്കുന്ന സംഘത്തിൽ മലയാളികളായ ഭാഗമാകാൻ കഴിഞ്ഞത് പ്രവാസി സമൂഹത്തിനാകെ അഭിമാനം പകരുന്ന കാര്യമാണ്. ഡബ്ലിനിലെ Aidan’s CBS Whitehall സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

International School Sport Federation (ISF) ആണ് വര്‍ഷംതോറും ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. 13 മുതല്‍ 18 വയസ് വരെ പ്രായക്കാരായ വിദ്യാര്‍ത്ഥികളാണ് ചാംപ്യന്‍ഷിപ്പിലെ വിവിധ സ്‌പോര്‍ട്‌സ് മത്സരങ്ങളിലായി പങ്കെടുക്കുക. ഇത്തവണത്തെ ചാംപ്യന്‍ഷിപ്പില്‍ ലോകമെമ്പാടുനിന്നുമുള്ള 450 അത്‌ലിറ്റുകളാണ് എത്തിയത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW