ADVERTISEMENT
Sat, Mar 21, 2026 | Dublin: 13°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു; ഒരു മാസത്തിനിടെ ഗതാഗത ചെലവിലും കുറവ്

അയര്‍ലണ്ടിലെ പണപ്പെരുപ്പത്തില്‍ കുറവ്. 2024 ജനുവരി വരെയുള്ള ഒരു വര്‍ഷത്തിലെ പണപ്പെരുപ്പം 4.1% ആണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിലെ പണപ്പെരുപ്പം 4.6% ആയിരുന്നു.

2021 സെപ്റ്റംബറിന് ശേഷം ഇത് മൂന്നാം തവണ മാത്രമാണ് വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തില്‍ താഴെ നില്‍ക്കുന്നത്. കൂടാതെ ഇത് തുടര്‍ച്ചയായി മൂന്നാം മാസമാണ് പണപ്പെരുപ്പം 5 ശതമാനത്തില്‍ വര്‍ദ്ധിക്കാതെ നില്‍ക്കുന്നതും.

അതേസമയം ഊര്‍ജ്ജം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഒഴിവാക്കിയാല്‍ 2024 ജനുവരി വരെയുള്ള 12 മാസത്തിനിടെയുള്ള പണപ്പെരുപ്പ വര്‍ദ്ധന 5.3% ആണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം വില വര്‍ദ്ധിച്ചത് recreation and culture മേഖലയിലാണ്- 9.3%. റസ്റ്ററന്റ്, ഹോട്ടല്‍ മേഖലയില്‍ 7.2% വില വര്‍ദ്ധിച്ചു.

2023 ജനുവരിയെ അപേക്ഷിച്ച് വില കുറഞ്ഞ ഏക മേഖല വസ്ത്രവും ചെരിപ്പുകളുമാണ്. 1.3% ആണ് ഈ മേഖലയിലെ വിലക്കുറവ്.

ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയില്‍ ഗതാഗതച്ചെലവ് 4.1% കുറഞ്ഞിട്ടുണ്ട്. അതേസമയം മദ്യം, പുകയില എന്നിവയ്ക്ക് മാത്രമാണ് വില വര്‍ദ്ധിച്ചത് (2.4% വര്‍ദ്ധന).

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW