അണക്കെട്ടിൽ പശു കുടുങ്ങി; രക്ഷയ്ക്കെത്തി ഐറിഷ് കോസ്റ്റ് ഗാർഡ്

By Rose Malayalam Desk

കൗണ്ടി ഡോണഗലില്‍ അണക്കെട്ടില്‍ (embankment) കുടുങ്ങിയ പശുവിനെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് Lough Swilly തീരത്ത് വെള്ളം കയറാതിരിക്കാനായി കെട്ടിയുണ്ടാക്കിയ ചെറിയ അണക്കെട്ടിലെ കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശത്ത് പശു കുടുങ്ങിയത്. അണക്കെട്ടിന്റെ ചെരിവിലൂടെ താഴേയ്ക്ക് വീണ പശു, കുടുങ്ങിക്കിടക്കുന്നത് കണ്ട വഴി യാത്രക്കാരന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഉടന്‍ സ്ഥലത്തെത്തിയ ഐറിഷ് കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പശുവിനെ കുറ്റിക്കാട്ടില്‍ നിന്നും പുറത്തുകടത്തി തീരത്തെത്തിക്കാനുള്ള ശ്രമം വിജയിച്ചു. ഈ സമയം തീരത്തെ അതിശക്തമായ തിര പേടിച്ച് പശു വീണ്ടും അണക്കെട്ടിലെ കുറ്റിക്കാട്ടിലേയ്ക്ക് തന്നെ കയറിവരുമോ എന്ന് ഭയപ്പെട്ടിരുന്നെങ്കിലും, പശു തീരത്തുകൂടെ നടന്ന് സമീപത്തെ വയലിലേയ്ക്ക് പോയതോടെ കാര്യങ്ങള്‍ ശുഭമായി പര്യവസാനിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW