അതിശക്തമായ കാറ്റ്: അയർലണ്ടിലെ നാല് കൗണ്ടികളിൽ യെല്ലോ വാണിങ്, വേറെ മൂന്നിടത്ത് മഴ മുന്നറിയിപ്പും

By Rose Malayalam Desk

അതിശക്തമായ കാറ്റ് വീശാനുള്ള സാധ്യതയെത്തുടര്‍ന്ന് അയര്‍ലണ്ടിലെ Clare, Kerry, Galway, Mayo എന്നീ കൗണ്ടികളില്‍ യെല്ലോ വിന്‍ഡ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (ഞായര്‍) വൈകിട്ട് 9 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 6 മണി വരെയാണ് മുന്നറിയിപ്പ്.

ശക്തമായ പടിഞ്ഞാറന്‍ കാറ്റില്‍ സാധനങ്ങളും മറ്റും പറന്നുപോയി നാശനഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്. പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കുക.

അതേസമയം Donegal, Leitrim, Sligo എന്നീ കൗണ്ടികളില്‍ ശക്തമായ മഴയെ തുടര്‍ന്ന് മറ്റൊരു യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 5 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ പ്രാദേശികമായ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

ഈയാഴ്ചയിലുടനീളം രാജ്യത്ത് കാറ്റും, മഴയും ശക്തമാകുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW