അതിശക്തമായ മഴ: അയർലണ്ടിലെ വിവിധ കൗണ്ടികളിൽ യെല്ലോ വാണിങ്

By Rose Malayalam Desk

അതിശക്തമായ മഴയെ തുടര്‍ന്ന് രാജ്യത്തെ വിവിധ കൗണ്ടികളില്‍ മുന്നറിയിപ്പുകള്‍ നല്‍കി കാലാവസ്ഥാ വകുപ്പ്. ക്ലെയര്‍, ലിമറിക്ക്, ഗോള്‍വേ, മയോ, സ്ലൈഗോ എന്നീ കൗണ്ടികളില്‍ ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ യെല്ലോ റെയിന്‍ വാണിങ് നിലവില്‍ വന്നിട്ടുണ്ട്. നാളെ പുലര്‍ച്ചെ 3 മണി വരെ വാണിങ് തുടരും. ഈ കൗണ്ടികളില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, യാത്ര ദുഷ്‌കരമാകല്‍ എന്നിവ പ്രതീക്ഷിക്കാം.

കോര്‍ക്ക്, കെറി എന്നീ കൗണ്ടികളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നിലവില്‍ വന്ന യെല്ലോ വാണിങ് നാളെ (വെള്ളി) ഉച്ചയ്ക്ക് 1 മണി വരെ തുടരും. ശക്തമായ മഴ കാരണം പ്രാദേശികമായ വെള്ളപ്പൊക്കം, യാത്രാ ക്ലേശം, റോഡില്‍ കാഴ്ച മറയല്‍ എന്നിവയുണ്ടാകും. ശക്തമായ കാറ്റും അടിച്ചേക്കാം.

മുന്നറിയിപ്പ് നിലനില്‍ക്കുന്ന സമയങ്ങളില്‍ അനാവശ്യയാത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW