അനുമതിയില്ലാതെ ജ്യൂസ് നിർമ്മാണം; അയർലണ്ടിൽ ProBox Just Smoothie ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കാൻ ഉത്തരവിട്ട് ഭക്ഷ്യ വകുപ്പ്

By Rose Malayalam Desk

അനുമതിയില്ലാതെ നിര്‍മ്മാണം നടത്തുകയും, അംഗീകാരമില്ലാത്ത അപ്രൂവല്‍ നമ്പര്‍ ഉപയോഗിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ProBox കമ്പനിയുടെ Just Smoothie ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ട് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് (FSAI).

കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്ന താഴെ പറയുന്ന എല്ലാ ബാച്ച് ഉല്‍പ്പന്നങ്ങളും തിരിച്ചെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്:

ProductPack size
Just Smoothie Banana & Mango250 ml
Just Smoothie Forest Berries250 ml
Just Smoothie Strawberry & Banana250 ml
Any other ProBox Just Smoothie products250 ml

എല്ലാ വ്യാപാരസ്ഥാപനങ്ങളും ഈ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാനും, ഇവ വാങ്ങിയ ഉപഭോക്താക്കള്‍ അവ കഴിക്കാതെ കളയാനും FSAI നിര്‍ദ്ദേശിക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW