അന്താരാഷ്ട്ര അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന കെട്ടിടത്തില്‍ തീപിടിത്തം. വിക്ക്‌ലോയിലെ Newtownmountkennedy-ലുള്ള Riverlodge (Thudder House) കെട്ടിടത്തിലാണ് ശനിയാഴ്ച പുലര്‍ച്ചെ തീ പടര്‍ന്നത്.
അന്താരാഷ്ട്ര സംരക്ഷണപ്രകാരം അപേക്ഷ നല്‍കിയ 160-ഓളം പേരെ താമസിപ്പിക്കാന്‍ ഉദ്ദേശിച്ച കെട്ടിടമായിരുന്നു ഇത്. കഴിഞ്ഞ ആഴ്ചകളില്‍ ഇതിന് മുന്നില്‍ ആളുകള്‍ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.
അതേസമയം ഈ കെട്ടിടം നിലവില്‍ വാസയോഗ്യമായിരുന്നില്ല. തുടര്‍ന്ന് ഇത് വാസയോഗ്യമാക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും, പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.
തീപിടിത്തത്തില്‍ കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുദ്ദേശിക്കുന്ന കെട്ടിങ്ങള്‍ അഗ്നിക്കരയാക്കുന്നത് പതിവായ സാഹചര്യത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW