അയര്‍ലണ്ടില്‍ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 700 കടന്നതായി HSE റിപ്പോര്‍ട്ട് ചെയ്തു.കേസുകളുടെ വർധനവ് അവർ മുൻകൂട്ടി പ്രവചിച്ചിരുന്ന തലത്തിലേക്ക് എത്തിയതായി HSE വ്യക്തമാക്കി.
HSE കേസുകളുടെ വർധനവ് മുൻകൂട്ടി പ്രവചിച്ചിരുന്നു, ഇപ്പോൾ 742 പേർ പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണെന്നും, ഇത് ക്രിസ്മസിനു ശേഷം ആശുപത്രികളിൽ തിരക്കും ബുദ്ധിമുട്ടും ഉണ്ടാക്കുമെന്ന് ഒരു HSE വക്താവ് പറഞ്ഞു.
ഡിസംബര്‍ അവസാന വാരത്തില്‍ 800-900 ഫ്ലൂ കേസുകൾ ആശുപത്രികളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, ജനുവരിയിൽ അത് കൂടുമെന്നും HSE പ്രവചിച്ചിരുന്നു.
രോഗ വ്യാപനം കുറയ്ക്കാന്‍ വേണ്ടി ഫ്ലൂ,കോവിഡ് വാക്സിനുകൾ എടുക്കാന്‍ HSE ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അണുബാധകൾ വ്യാപിക്കുന്നതിനാൽ ആശുപത്രി സന്ദർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും, അണുബാധ തടയുന്നതിനായി ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് HSE ആവശ്യപ്പെട്ടു
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW