ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അയർലണ്ടിന്റെ സമ്പദ് വ്യവസ്ഥയിൽ 1.4% വളർച്ച; മുന്നോട്ടും പ്രതീക്ഷിക്കുന്നത് വലിയ തിരിച്ചുവരവ്

അയര്‍ലണ്ടിന്റെ പ്രാദേശിക സമ്പദ് വ്യവസ്ഥ 1.4% വളര്‍ച്ച പ്രാപിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO). ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കാണിത്. അതിന് മുമ്പുള്ള മൂന്ന് മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ (2023 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍) ഉണ്ടായിരിക്കുന്ന ഈ വര്‍ദ്ധന, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംഭവിക്കുന്ന ഏറ്റവും വലിയ പാദാനുപാദ വളര്‍ച്ചയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ എണ്ണം വളരെയധികമാണ് എന്നതിനാല്‍ gross domestic product (GDP) വച്ച് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കൃത്യമായി മനസിലാക്കാന്‍ സാധിക്കില്ല. പകരം modified domestic demand (MDD) ആണ് സാമ്പത്തികവിദഗ്ദ്ധര്‍ ഇതിനായി ഉപയോഗിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ MDD 1.1% വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം 2024-ല്‍ MDD 1.9 ശതമാനവും, 2025-ല്‍ 2.3 ശതമാനവും വളര്‍ച്ച നേടുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രവചിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വെറും 0.5% ആയിരുന്നു വളര്‍ച്ച.

അയര്‍ലണ്ടിന്റെ യൂറോസോണിലെ വളര്‍ച്ച കണക്കാക്കാനായി ഉപയോഗിക്കുന്ന GDP, ഈ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 0.9% വളര്‍ച്ച നേടുകയും ചെയ്തിട്ടുണ്ട് (2023-ലെ അവസാന പാദത്തെ അപേക്ഷിച്ച്). ഈ വര്‍ഷം GDP-ക്ക് 2.6 ശതമാനവും, 2025-ല്‍ 3.9 ശതമാനവും വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3.2% ഇടിവായിരുന്നു GDP-യുടെ കാര്യത്തില്‍ സംഭവിച്ചത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW