ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അയർലണ്ടിന്റെ സ്വന്തം ‘ബാംബീ തഗ്’ യൂറോവിഷൻ ഫൈനലിൽ

സ്വീഡനില്‍ നടക്കുന്ന യൂറോവിഷന്‍ 2024 സംഗീതമത്സരത്തില്‍ അയര്‍ലണ്ടിന്റെ പ്രതിനിധി ബാംബി തഗ് (Bambie Thug) ഫൈനലില്‍. ചൊവ്വാഴ്ച രാത്രി നടന്ന ആദ്യ സെമിഫൈനലില്‍ തന്റെ ‘Doomsday Blue’ എന്ന ഗാനം ആലപിച്ചാണ് ബാംബി ഫൈനലിലേയ്ക്ക് ടിക്കറ്റ് നേടിയത്. 2018-ന് ശേഷം ഇതാദ്യമായാണ് അയര്‍ലണ്ട് യൂറോവിഷന്‍ ഫൈനലിന് യോഗ്യത നേടുന്നത്.

അതേസമയം സെമിഫൈനലിന് തൊട്ടുമുമ്പായി കേടായ മത്സ്യം കഴിച്ച് ബാംബി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇന്‍സ്റ്റാഗ്രാം വഴി ഈ വിവരം പുറംലോകത്തെ അറിയിച്ച ബാംബി, സെമിയില്‍ പക്ഷേ താന്‍ ഗംഭീരപ്രകടനം നടത്തുമെന്ന ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വേദിയെ ഭ്രമിപ്പിച്ചുകൊണ്ട് തന്റെ ചടുലമായ പ്രകടനവുമായി ബാംബി അയര്‍ലണ്ടിന്റെ വിജയപ്രതീക്ഷയ്ക്ക് മിഴിവേകിയത്. പ്രത്യേകതയാര്‍ന്ന വേഷവിധാനങ്ങളോടെ സ്‌റ്റേജിലെത്തിയ ബാംബി, തന്റെ പ്രകടനത്തിലൂടെ കാണികളെ കൈയിലെടുക്കുകയും ചെയ്തു.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ അയര്‍ലണ്ടിന് പുറമെ സെര്‍ബിയ, പോര്‍ച്ചുഗല്‍, സ്ലൊവേനിയ, ഉക്രെയിന്‍, ലിത്വാനിയ, ഫിന്‍ലന്‍ഡ്, സൈപ്രസ്, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളും യോഗ്യത നേടിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയികളും ഫൈനല്‍ മത്സരത്തിനിറങ്ങും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW