അയർലണ്ടിലെ ആശുപത്രികളുടെ ‘കിടക്ക ക്ഷാമം’ എന്ന് തീരും? ഇന്ന് ട്രോളികളിൽ ചികിത്സ തേടുന്നത് 514 പേർ

By Rose Malayalam Desk

ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ, കസേരകളിലും, ട്രോളികളിലും മറ്റുമായി ചികിത്സ തേടുന്നവരുടെ എണ്ണം 514 ആണെന്ന് Irish Nurses and Midwives Organisation (INMO). ഇതില്‍ 314 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലും, 200 പേര്‍ വാര്‍ഡുകളിലുമാണ്.

91 പേര്‍ ബെഡ്ഡില്ലാതെ ചികിത്സ തേടുന്ന University Hospital Limerick ആണ് ഇക്കാര്യത്തില്‍ ഒന്നാമത്. University Hospital Galway (70), Sligo University Hospital (64) എന്നിവയാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എന്നും സംഘടന അറിയിച്ചു. രാജ്യത്തെ ആശുപത്രികളില്‍ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആവശ്യത്തിന് ബെഡ്ഡുകള്‍ ഇല്ല എന്നത് വീണ്ടും വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW